സ്‌കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും ലൈംഗികാതിക്രമവും; യുവാവ് പിടിയില്‍

കോഴിക്കോട്  | സ്‌കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍ പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുമ്പാണ് ജലീല്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുക്കം പോലീസ് ജലീലിനെതിരെ കേസെടുത്തിരുന്നു.

തുടര്‍ന്ന് നാട്ടില്‍നിന്നും മുങ്ങിയ ഇയാളെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ അറിയിക്കുകയുമായിരുന്നു.വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്‌കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നുത്.



source http://www.sirajlive.com/2021/07/17/489389.html

Post a Comment

أحدث أقدم