ഈ ഗ്രാമത്തില്‍ താമസിക്കണമെങ്കില്‍ അപന്റിക്സ് നീക്കം ചെയ്യണം

ഉഷ്വയ | ലോകത്തിലെ പല രാജ്യങ്ങളിലെയും നിയമങ്ങള്‍ ഏറെ വ്യത്യസ്തമാണ്. അന്റാര്‍ട്ടിക്കയിലെ ഒരു നഗരത്തില്‍ താമസമാക്കണമെങ്കില്‍ എല്ലാവരും അപ്പന്റിക്‌സ് നീക്കംചെയ്യണമെന്ന വിചിത്രമായ നിയമമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. അന്റാര്‍ട്ടിക്കയിലെ ചിലിയന്‍ നഗരമായ വില്ല ലാസ് എസ്ട്രെല്ലാസാണ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നിരിക്കുന്നത്. ഓപ്പറേഷന്‍ ചെയ്യാന്‍ പേടിയുള്ള ആളുകള്‍ എന്തായാലും അവിടേയ്ക്ക് പോകാന്‍ താല്‍പര്യപ്പെടുകയില്ല എന്ന് അനുമാനിക്കാം.

പ്രദേശവാസികള്‍ക്കുവേണ്ടി ഒരു പ്രൈമറി സ്‌കൂള്‍, പോസ്റ്റോഫീസ്, ജനറല്‍ ബാങ്ക്, അടിസ്ഥാന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ നഗരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളൊന്നും ഇവിടെയില്ല. വളരെ കുഞ്ഞ സൗകര്യങ്ങളുള്ള പട്ടണമാണിത്. രണ്ട് ആശുപത്രി കിടക്കകളേയുള്ളൂ. കൂടാതെ ഒരു ഡെന്റല്‍ ക്ലിനിക്കുമുണ്ട്. പരിമിതമായ ഇന്റര്‍നെറ്റ് സൗകര്യമുള്ള നഗരത്തിലെ കണക്ടിവിറ്റിയും മോശമാണ്.

ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ശസ്ത്രക്രിയ നടത്താന്‍ കഴിവുള്ള വിദഗ്ധരില്ല എന്നത് ഇവിടുത്തെ പോരായ്മയാണ്. അപ്പന്റിക്‌സ് പൊട്ടിയാല്‍ അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭിക്കാതെ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് ഒരു മുന്‍കരുതല്‍ എന്ന തരത്തില്‍ അത് നീക്കം ചെയ്തശേഷം പട്ടണത്തിലേക്ക് താമസമാക്കാന്‍ വന്നാല്‍ മതിയെന്ന നിയമം കൊണ്ടുവന്നത്.

2018 ലെ കണക്കുപ്രകാരം നഗരത്തിലെ എല്ലാ നിവാസികളും അവരുടെ അപ്പന്റിക്‌സ് നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.



source http://www.sirajlive.com/2021/07/23/490335.html

Post a Comment

أحدث أقدم