പെഗാസെസ് ചോര്‍ത്തിയതിലേറെയും കേന്ദ്രത്തിനെതിരെ വാര്‍ത്ത നല്‍കുന്നവരുടെ വിവിരങ്ങള്‍

ന്യൂഡല്‍ഹി | ഇസ്‌റാഈല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ചോര്‍ത്തിയത് കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രധാന വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍. മലയാളി മാധ്യമപ്രവര്‍ത്തകനായ ജെ ഗോപീകൃഷ്ണനടക്കം 40 മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദം സംബന്ധിച്ച വാര്‍ത്ത നല്‍കിയ ദ വയറിന്റെ രോഹിണി സിംഗ്, റഫാല്‍ കരാര്‍ സംബന്ധിച്ച് 2018ല്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സുശാന്ത് സിംഗ് തുടങ്ങിയവര്‍ ഉള്‍പ്പെടും.

കൂടാതെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്‌റാഈല്‍ കമ്പനി ചോര്‍ത്തിയവരില്‍പ്പെടും.

ഇവരുടെ പേരുവിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തെത്തും. വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എന്‍ എസ് ഒ ആണ് ഇന്ത്യയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിക്കൊടുത്തത്. ഒരു സ്വകാര്യ ഏജന്‍സിക്കും തങ്ങള്‍ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് വ്യക്തമാക്കിയ കമ്പനി ഇന്ത്യയില്‍ ആരാണ് തങ്ങളെ ഈ ജോലി ഏല്‍പിച്ചതെന്ന് പറയാനും തയാറായില്ല. ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ എന്ന പാരിസിലെ മാധ്യമസ്ഥാപനവും ആംനസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചാരപ്പണിക്കിരയായവരുടെ വ്യക്തിവിവരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരണത്തിന് നല്‍കിയത്.



source http://www.sirajlive.com/2021/07/19/489720.html

Post a Comment

Previous Post Next Post