
കേരളം നല്‍കിയ ഇളവുകള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. ഡി കാറ്റഗറിയില്‍ എന്തിനാണ് ഇളവ് കൊടുത്തത്. കേരളം ഭരണഘടന അനുസരിക്കണം. കന്‍വാര്‍ കേസില്‍ കോടതി നേരത്തെ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് സര്‍ക്കാര്‍ എതിര് നില്‍ക്കരുത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേല്‍ ഒരു സമ്മര്‍ദ ശക്തിക്കും ഇടപെടാനാകില്ല. അത്തരം സമ്മര്‍ദങ്ങള്‍ക്ക് അനുസരിച്ച് ഇളുകള്‍ നല്‍കുന്നത് ദയനീയമാണ്. മനുഷ്യന്റെ ആരോഗ്യം സംരക്ഷിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്. രോഗം പടര്‍ന്നാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാം. ഇളവുകള്‍ നല്‍കിയതിലൂടെ കൊവിഡ് സാഹചര്യം രൂക്ഷമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയില്‍ അറിയിച്ചിരുന്നു.ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടി പി ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചിരുന്നു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും കേരളം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കേരളത്തിന്റേയും ഹരജിക്കാരനായ ഡല്‍ഹി വ്യവസായി പി കെ ഡി നമ്പ്യാരുടേയും വാധങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇപ്പോള്‍ കേസ് തീര്‍പ്പാക്കിയിരിക്കുന്നത്.
source http://www.sirajlive.com/2021/07/20/489935.html
إرسال تعليق