ബീജിങ് | കൊവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താന്‍ രണ്ടാം ഘട്ട പഠനങ്ങള്‍ നടത്താനുള്ള ലോകാരോഗ്യസംഘടനാ തീരുമാനത്തെ എതിര്‍ത്ത് ചൈന. ചൈനയിലെ ലാബില്‍ നിന്ന് വൈറസ് പുറത്തായതാവാം എന്ന സാധ്യത കൂടി ഈ പഠനത്തില്‍ അന്വേഷണ വിധേയമാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ ലാബുകളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ പഠനം നടത്താനായിരുന്നു ലോകാരോഗ്യ സംഘടനയുടെ പദ്ധതി.
ശാസ്ത്രത്തെയും സാമാന്യബോധത്തെയും പാടെ തള്ളിക്കളയുന്ന ഇത്തരം പഠനങ്ങളെ അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ ചൈനീസ് ആരോഗ്യവിദഗ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തണമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഉപമന്ത്രി സെന്‍ യിഷിന്‍ അഭിപ്രായപ്പെട്ടു. പഠനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറിലായിരന്നു ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ലാബില്‍ നിന്ന് ചോര്‍ന്നതാവാമെന്ന സാധ്യത പഠിക്കാന്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ വ്യക്തമാക്കിയിരുന്നു
source http://www.sirajlive.com/2021/07/22/490129.html
إرسال تعليق