തിരുവനന്തപുരം | സംസ്ഥാനത്തെ സ്വര്‍ണക്കടത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. മലപ്പുറം ക്രൈം എസ് പി കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.സ്വര്‍ണം നഷ്ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.
മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും അന്വേഷണ പരിധിയില്‍ വരും .
source
http://www.sirajlive.com/2021/07/03/487141.html
إرسال تعليق