
കര്‍ഷക പ്രതിഷേധം മുന്നില്‍ കണ്ട് ഹരിയാനയിലെ സിര്‍സയില്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാണ് ആവശ്യം. എസ് പി ഓഫീസ് ഘരാവോ ചെയ്യാനും കര്‍ഷകര്‍ പദ്ധതിയിടുന്നുണ്ട്. കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
നൂറോളം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയിട്ടുണ്ട്. ഇത് തെറ്റും, ബാലിശവും കെട്ടിച്ചമച്ചതുമാണെന്ന് സമരസമിതി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് ഇന്ന് പ്രസക്തിയുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ച അതേ ദിവസം തന്നെയാണ് കര്‍ഷകര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
source http://www.sirajlive.com/2021/07/17/489430.html
Post a Comment