മയൂഖ ജോണിയുടെ സുഹൃത്ത് പീഡിപ്പിക്കപ്പെട്ടതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി | ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും സാഹചര്യ തെളിവകള്‍ അനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

പരാതിക്കാരിയുടേയും പ്രതിയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിട്ടില്ല. പുറമേക്ക് പരുക്കുകള്‍ കണ്ടെത്താനായിട്ടില്ല. ഇരയ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായുംപോലീസ് പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് പോലീസ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അറിയിച്ചത്.



source http://www.sirajlive.com/2021/07/17/489426.html

Post a Comment

Previous Post Next Post