മുരിങ്ങൂര്‍ പീഡനക്കേസ്; വനിതാ കമ്മീഷന്‍ സ്വാധീനത്തിന് വഴങ്ങുന്നു: മയൂഖ ജോണി

തൃശൂര്‍ | മുരിങ്ങൂര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ സ്വാധീനത്തിന് വഴങ്ങുന്നതായി ആരോപിച്ച് കായിക താരം മയൂഖ ജോണി. പരാതി നല്‍കിയിട്ടും കമ്മീഷന്‍ മൊഴി എടുക്കാനെത്തുന്നില്ലെന്ന് മയൂഖ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നതിനു പിന്നാലെയാണ് മയൂഖയുടെ പുതിയ ആരോപണം. കേസ് അട്ടിമറിച്ചുവെന്ന മയൂഖയുടെ ആരോപണത്തില്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിവരികയാണ്.

കേസിലെ പ്രതി ചുങ്കത്ത് ജോണ്‍സന്‍ ഒളിവിലാണ്. ജോണ്‍സന്റെ കുടുംബത്തില്‍ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. നേരത്തെ രേഖപ്പെടുത്തിയ, പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതിനിടെ, കേസില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് കണ്ട് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍.



source http://www.sirajlive.com/2021/07/04/487315.html

Post a Comment

Previous Post Next Post