തിരുവനന്തപുരം| മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍.രാജകീയ മരങ്ങള്‍ ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയിരുന്നതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദേശമാണ് നല്‍കിയത്. എല്ലാ വശവും പരിശോധിച്ചാണ് ഉത്തരവിറക്കിയത്. ഒരു സമ്മര്‍ദത്തിന്റേയും ഫലമായല്ല ഉത്തരവെന്നും അദ്ദേഹം പറഞ്ഞു
വിവാദ മരം മുറി ഉത്തരവിന് നിര്‍ദേശിച്ചത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇ ചന്ദ്രശേഖരന്റെ വിശദീകരണം.
2020 ഒക്ടോബര്‍ അഞ്ചിനാണ് മരംമുറി ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയത്. മരം മുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിന് മുന്‍പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചു. എന്നാല്‍ ഉപദേശം തേടാതെ ഉത്തരവിറക്കുകയായിരുന്നു.മന്ത്രിയുടെ നിര്‍ദേശം അതേപടി പാലിച്ചാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്.
source
http://www.sirajlive.com/2021/07/04/487298.html
Post a Comment