രണ്ടാം റൗണ്ടില്‍ തോറ്റു; ഭവാനി ദേവി പുറത്ത്

ടോക്യോ | ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഏക പ്രതിനിധി ഭവാനി ദേവി രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. ലോക മൂന്നാം നമ്പര്‍ താരം മനോന്‍ ബ്രന്നറ്റിനോട് ഭവാനി അടിയറവ് പറഞ്ഞത്. 15-7 നായിരുന്നു പരാജയം.

പുലര്‍ച്ചെ നടന്ന ആദ്യ റൗണ്ടില്‍ ഭവാനി ടുണീഷ്യന്‍ താരം നദിയാ ബെന്നിനെ (15-3) തോല്‍പ്പിച്ചിരുന്നു. ഫെന്‍സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ താരമാണ് ഭവാനി.



source http://www.sirajlive.com/2021/07/26/490732.html

Post a Comment

Previous Post Next Post