
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ക്ക് കീഴില്‍ മാത്രമാണ് പെഗാസസ് പ്രവര്‍ത്തിക്കുകയെന്നത് വസ്തുതയാണ്. ഏത് സര്‍ക്കാരാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന ചോദ്യം ഉയരുന്നത് അതുകൊണ്ടാണെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അവര്‍ ഇതു ചെയ്യിതിട്ടില്ലെന്നാണ്. എന്നാല്‍ അത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നു. ഏതു സര്‍ക്കാരാണ് അപ്പോള്‍ ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് വഴി ചോര്‍ത്തിയത്. അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/07/21/490077.html
Post a Comment