റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ നടുറോഡില്‍ ആക്രമിച്ചു

ലഖ്നൗ | നടുറോഡില്‍ ജനം നോക്കി നില്‍ക്കെ ഐഎഎസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു. ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഉന്നാവ് ചീഫ് ഡെവലപ്മെന്റ് ഓഫിസര്‍ ദിവ്യാന്‍ഷു പട്ടേലാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കൗണ്‍സില്‍ അംഗങ്ങളെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ തട്ടിക്കൊണ്ടു പോകുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചതാണ് ഐഎഎസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്.



source http://www.sirajlive.com/2021/07/11/488378.html

Post a Comment

Previous Post Next Post