തിരുവനന്തപുരം | നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. വിഷയത്തില്‍ തെറ്റായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരമോന്നത കോടതിയുടെ വിധിയെ അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെത്. സഭയിലെ പ്രശ്‌നം സഭയില്‍ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല.
1970ല്‍ കേരള നിയമസഭയിലെ കയ്യാങ്കളി തടയാനെത്തിയ സി ഐയെ എം എല്‍ എമാര്‍ മര്‍ദിച്ചതില്‍ കേസ് കൊടുക്കാന്‍ സ്പീക്കര്‍ സി ഐക്ക് അനുമതി നല്‍കിയിരുന്നു. മഹാരാഷ്ട്രാ നിയമസഭയില്‍ സ്പീക്കറുടെ മൈക്ക് തട്ടിയെറിഞ്ഞ അംഗത്തെ കോടതി ശിക്ഷിച്ചതും സതീശന്‍ ചൂണ്ടിക്കാട്ടി. കേരളത്തെ നാണക്കേടിലാക്കിയ വിധിയാണ് കോടതിയുടെത്. എന്നിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. വിചാരണ ചെയ്യപ്പെടേണ്ട കുറ്റം തന്നെയാണ് മന്ത്രി ചെയ്തത്. കോടതി ശിക്ഷിച്ചാല്‍ മാത്രമേ രാജി വക്കൂവെന്ന നിലപാട് ശരിയല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/07/30/491390.html
Post a Comment