ജി സുധാകരന്‍ തെളിവ് നല്‍കാനായി സിപിഎം കമ്മിഷന് മുന്നില്‍

ആലപ്പുഴ  | അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന ആരോപണം അന്വേഷിക്കുന്ന സിപിഎം കമ്മിഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. ആരോപണം നേരിടുന്ന ജി സുധാകരന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ തെളിവു നല്‍കാനെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരാണ് കമ്മിഷനംഗങ്ങള്‍.

സുധാകരന്‍ മത്സരിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരനടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആരോപണം ഉയര്‍ന്നത്.അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും എ എം ആരിഫ് എംപിയുമടക്കമുള്ളവര്‍ സുധാകരനെതിരെ രംഗത്തുവന്നിരുന്നു

. പരാതി ഉന്നയിച്ചവരില്‍നിന്ന് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിക്കും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളില്‍നിന്നും വിശദാംശങ്ങള്‍ തേടും. ഞായറാഴ്ചയും തെളിവെടുപ്പ് തുടരും.



source http://www.sirajlive.com/2021/07/24/490456.html

Post a Comment

أحدث أقدم