ഇരിക്കുന്ന കസേരയുടെ മഹത്വം മുഖ്യമന്ത്രി മറക്കുന്നു: എം കെ മുനീര്‍

കോഴിക്കോട് | കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കടകള്‍ തുറക്കാനുള്ള വ്യാപാരികളുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ലീഗ് നേതാവ് എം കെ മുനീര്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം ഇടക്കിടെ മറന്നുപോകുന്നെന്ന് മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ജീവിക്കാന്‍ മാര്‍ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. ഇനിയും എത്രകാലം പാവങ്ങള്‍ കിറ്റിന്റെ മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണമെന്നും മുനീര്‍ ചോദിച്ചു.

പ്രളയകാലത്ത് അടക്കം മലയാളികള്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോള്‍ അവിടെയും കൈയയച്ച് വാരിത്തന്നവരാണ് വ്യാപാരികള്‍. അവരോട് വിരട്ടല്‍ വേണ്ട. ഇത് കേരളമാണെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.



source http://www.sirajlive.com/2021/07/14/488878.html

Post a Comment

Previous Post Next Post