കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കൊല്ലം | വെള്ളനാത്തുരുത്തില്‍ കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിന്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.



source http://www.sirajlive.com/2021/07/19/489899.html

Post a Comment

Previous Post Next Post