
ഡല്‍ഹി എയിംസിലാണ് പക്ഷിപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് മരണമടത്തത്. എച്ച് 5എന്‍1 പനി ബാധിച്ച് ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനകള്‍ നടക്കുകയാണ്.
source http://www.sirajlive.com/2021/07/21/490054.html
Post a Comment