ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെയാണ് സിന്ധു തോല്‍പ്പിച്ച്. 21-9, 21-16 സ്‌കാറിനായിരുന്നു സിന്ധുവിന്റെ ജയം. അതിനിടെ വനിതാ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ നാലാം മത്സരത്തിലും തോറ്റു. 4-1നായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.
അതിനിടെ നീന്തലില്‍ ആസ്‌ത്രേലിയയുടെ അരിയാന്‍ റ്റിറ്റ്മസ് രണ്ടാം സ്വര്‍ണം നേടി. നേരത്തെ നേടിയ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിന് പുറമെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലുമാണ് ഓസീസ് വനിതാ താരം സ്വര്‍ണം നേടിയത്. ഇതോടെ റ്റിറ്റ്മസ് ടോക്കിയോയില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യതാരമായി.
ഒളിമ്പിക് റിക്കാര്‍ഡോടെയാണ് ഓസീസ് താരം 200 മീറ്ററില്‍ നിന്തിയെത്തിയത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ് (1:53.50) എന്ന പുതിയ സമയം റ്റിറ്റ്മസിന്റെ പേരില്‍ കുറിക്കപ്പെട്ടു. നിലവിലെ ചാമ്പ്യനും അമേരിക്കന്‍ ഇതിഹാസവുമായ കാതി ലെഡക്കി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
source http://www.sirajlive.com/2021/07/28/491067.html
Post a Comment