
ഇന്ന് ഡല്‍ഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് ഡല്‍ഹിയിലെത്തുക. ബുധനാഴ്ച പതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, ശരദ് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ബി ജപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത മുന്നോട്ടുവെക്കുക. പാര്‍ലെമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജന്‍ഡയിലുണ്ട്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് മമത നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
തിനിടെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മമത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പെഗാസെസിലടക്കം കേന്ദ്രസര്‍ക്കാറിനെ മമത രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമാണ്.
source http://www.sirajlive.com/2021/07/26/490699.html
إرسال تعليق