ടോക്യോയില്‍ അമ്പെയ്ത്തിലും ബോക്‌സിങ്ങിലും ഇന്ത്യക്ക് തിരിച്ചടി

ടോക്യോ| ഒളിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 4-6.

ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം.

അതേസമയം, ബോക്സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗല്‍ കൊളംബിയയ്ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് 48,52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗല്‍ തോല്‍വി വഴങ്ങിയത്. കൊളംബിയയുടെ യുബര്‍ജെന്‍ മാര്‍ട്ടിനസിനെതിരെ 41 നായിരുന്നു തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗല്‍.



source http://www.sirajlive.com/2021/07/31/491514.html

Post a Comment

Previous Post Next Post