തൃശൂര്‍ | സുഹൃത്ത് പീഡിപ്പിക്കപ്പെട്ട വാര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ച ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പോലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിനാണ് കേസ്. മയൂഖയുടെയും സുഹൃത്തിന്റെയും പരാതികളിലും രണ്ട് കേസുകള്‍ പോലീസ് നേരത്തെ എടുത്തിട്ടുണ്ട്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് മയൂഖ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
source
http://www.sirajlive.com/2021/07/16/489218.html
Post a Comment