നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സ്‌പെഷല്‍ ജഡ്ജ്

കൊച്ചി | കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കത്ത് നല്‍കി. നിലവിലെ ലോക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്പെഷല്‍ ജഡ്ജ് കത്തയച്ചിരിക്കുന്നത്.

ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നേരത്തെ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 11 പ്രതികളുള്ള കേസില്‍ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് കേസ്.



source http://www.sirajlive.com/2021/07/22/490111.html

Post a Comment

أحدث أقدم