കല്യാണ്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ലക്നൗ | ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.

ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ അരോഗ്യവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.
രാജസ്ഥാന്‍ മുന്‍ ഗവര്‍ണ്ണര്‍ കൂടിയായ ഇദ്ദേഹത്തെ ജൂലായ് നാലിനാണ് ബോധക്ഷയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 89 വയസ്സാണ് കല്യാണ്‍ സിംഗിന്.



source http://www.sirajlive.com/2021/07/21/490071.html

Post a Comment

Previous Post Next Post