
അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ സോള്‍ജെന്‍സ്മ എന്ന മരുന്ന് വേണം. രണ്ടു വയസ്സിനുള്ളില്‍ അത് നല്‍കുകയും ചെയ്യണം. ഈ വരുന്ന നവംബറില്‍ മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അതിനു മുമ്പ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും രോഗം ബാധിക്കും. മുഹമ്മദിന് വേണ്ടിയുള്ള സഹായാഭ്യര്‍ഥനയെ സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപവത്ക്കരിച്ച് ധനസമാഹരണം നടത്തിവരികയാണ്. കേരള ഗ്രാമീണ്‍ ബേങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി സി മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40421100007872. ഐ എഫ് എസ് സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി സി മറിയുമ്മ. ബേങ്ക്: കേരള ഗ്രാമീണ്‍ ബേങ്ക്, മാട്ടൂല്‍ ശാഖ. ഗൂഗിള്‍ പേ നമ്പര്‍: 8921223421.
source http://www.sirajlive.com/2021/07/05/487453.html
Post a Comment