
പ്ലസ് വണ്‍ സീറ്റിന്റെ അപര്യാപ്തത കാലങ്ങളായി ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. കൂടുതല്‍ എ പ്ലസുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണം. താത്കാലിക സീറ്റ് വര്‍ധന ശാശ്വത പരിഹാരമല്ല. നിലവിലെ സീറ്റ് അനുസരിച്ച് കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സൗകര്യമില്ലെന്നത് വളരെ ഗൗരവത്തില്‍ കാണണം.
ആരോഗ്യ രംഗത്തും ജില്ല വിവേചനം നേരിടുന്നു. കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസും രണ്ടാം ഡോസും ലഭിച്ചവരുടെ പട്ടികയില്‍ ജില്ല ഏറ്റവും പിറകിലാണ്. വാക്‌സിന്‍ നടപടികള്‍ വേഗത്തിലാക്കി കോവിഡ് ഭീഷണിയില്‍ നിന്ന് ജില്ലയെ മുക്തമാക്കേണ്ടതുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തണം. വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/07/26/490687.html
Post a Comment