സിപിഎം പിന്തുണച്ചേക്കും; മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കില്ലെന്ന് സൂചന

തിരുവനന്തപുരം | പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയുണ്ടാവില്ലെന്ന് സൂചന. തല്‍ക്കാലത്തേക്ക് മന്ത്രിയുടെ രാജി വേണ്ടെന്നാണ് സിപിഎം നിലപാട്. മന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇടപെടലില്‍ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെങ്കിലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും ഇടപെടലും ഉണ്ടായിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. ഇന്നലെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതിന് പിറകെ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിഷയത്തില്‍ പോലീസും എന്‍ സി പിയും നടത്തുന്ന അന്വേഷണം തുടരട്ടെയെന്നും പാര്‍ട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച സിപിഎമ്മിന്‍രെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.



source http://www.sirajlive.com/2021/07/21/490064.html

Post a Comment

Previous Post Next Post