രാജ്യത്ത് നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്ന് രാജ്യം മുക്തമാകുന്നു. 24 മണിക്കൂറിനിടെ 30,093 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 372 മരണള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണിത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 414,482.

45,252 രോഗികള്‍ രോഗമുക്തരായി. 97.37 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 4,06,130 സജീവ കേസുകള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 52,67,309 ഡോസ് പ്രതിരോധ കുത്തിവെപ്പ് നടത്തി. ആകെ 41.18 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

 



source http://www.sirajlive.com/2021/07/20/489931.html

Post a Comment

Previous Post Next Post