
ഉടന്‍ തന്നെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി ബേങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലാക്കിയ പോലീസ് ഭീഷണി സന്ദേശത്തിന്റെ ഉടവിടം അന്വേഷിച്ചപ്പോഴാണ് ഫോണ്‍ നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പൊന്നാനി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ സമയം മദ്യ ലഹരിയിലായിരുന്ന പ്രതി.ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ പക തീര്‍ക്കാന്‍ പോലീസിനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് ബേങ്കില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാള്‍ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്നാണ് പൊലിസ് പറയുന്നത്.
source http://www.sirajlive.com/2021/07/21/490050.html
إرسال تعليق