
പ്രധാനമായും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്. വിട്ടുമാറാത്ത ചുമ, നടക്കുമ്പോള്‍ കിതപ്പ് എന്നിവ കണ്ടാല്‍ പുള്‍മനറി ഫങ്ഷന്‍ ടെസ്റ്റ് നടത്തിയാല്‍ രോഗം കണ്ടുപിടിക്കാനും തീവ്രത അറിയാനും സാധിക്കും. ചെസ്റ്റ് എക്സ്‌റേ എടുക്കുന്നതിലൂടെ മറ്റു രോഗങ്ങളുടെ അവസ്ഥ അറിയാനും കഴിയും. ക്ഷയം, ശ്വാസകോശത്തിലെ അര്‍ബുദ രോഗം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണം അറിയാനും സാധിക്കും. സി ഒ പി ഡിയുടെ ലക്ഷണങ്ങള്‍ അറിയാനുള്ള ടെസ്റ്റാണ് എക്സ്‌റേ.
ചില രോഗികളില്‍ കഫത്തില്‍ രക്തത്തിന്റെ അംശം കണ്ടുകഴിഞ്ഞാല്‍ ബ്രോങ്കോസ്‌കോപ്പി, സി ടി സ്‌കാന്‍ പോലുള്ള ടെസ്റ്റുകളും ചെയ്യേണ്ടിവരും. ഇത്തരം ടെസ്റ്റുകളിലൂടെ പ്രധാനമായും എക്സ്‌റേ, സ്പൈറോമെട്രി മുതലായ ടെസ്റ്റുകളിലൂടെ രോഗനിര്‍ണയം നടത്തുകയും അതിന്റെ തീവ്രത നിര്‍ണയിക്കുകയും ചെയ്ത ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ചികിത്സ വിവിധ തരമുണ്ട്. ശ്വാസനാളികളിലേക്ക് നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഹെയ്ലര്‍ മരുന്നുകളാണ് സി ഒ പി ഡിയുടെ ആദ്യ ചികിത്സ. കൂടാതെ ഓക്സിജന്‍ തെറാപ്പി ചികിത്സയുമുണ്ട്. ശരീരത്തില്‍ ഓക്സിജന്റെ അളവ് നിര്‍ണയിച്ച ശേഷം, ഓക്സിജന്‍ 88 ശതമാനം കുറവുള്ള രോഗികളില്‍ വീട്ടില്‍ തന്നെ ഓക്സിജന്റെ സഹായം കൊടുക്കണം.
മറ്റൊരു പ്രധാനപ്പെട്ട ചികിത്സയാണ് പുള്‍മനറി റിഹാബിലിറ്റേഷന്‍ തെറാപ്പി. ഇത് ഓരോ രോഗിയ്ക്കും അനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയ മരുന്നുകള്‍ രോഗതീവ്രതയ്ക്കനുസരിച്ച് കൊടുക്കുകയും അവര്‍ക്കുവേണ്ട വ്യായാമ മുറകള്‍, ഭക്ഷണ ക്രമീകരണങ്ങള്‍, മാനസികമായി ഉത്തേജിപ്പിക്കല്‍ എന്നിവ നല്‍കുന്ന രീതിയാണ്. ചികിത്സയിലൂടെ രോഗിയ്ക്ക് മരുന്നുകള്‍ ഉറപ്പുവരുത്തുക, പുകവലി നിര്‍ത്താന്‍ സഹായിക്കുക, ഓക്സിജന്‍ തെറാപ്പി, ഇമ്മ്യൂണൈസേഷന്‍ എന്നിവയാണ് നല്‍കുന്നത്. വിട്ടുമാറാത്ത ചുമയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളും നല്‍കുന്നുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സാബിര്‍ എം സി
കണ്‍സള്‍ട്ടന്റ് ശ്വാസകോശ വിഭാഗം
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്
തയാറാക്കിയത്: റഫീഷ പി
source http://www.sirajlive.com/2021/07/14/488880.html
إرسال تعليق