തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കൊവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. കത്തോ ഇമെയിലോ വഴി പരാതി അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങള്‍ക്ക് സ്വകാര്യത പ്രശ്‌നമില്ലെങ്കില്‍ മരണപ്പെട്ടവരുടെ പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കാം. എല്ലാ നടപടികളും ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണെന്നും മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
കൊവിഡ് മരണങ്ങള്‍ അറിയിക്കാനുള്ള പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്നത് പരിശോധിക്കും. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ജാഗ്രതയുണ്ടായില്ലെങ്കില്‍ പെട്ടെന്ന് വ്യാപനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/07/02/487047.html
إرسال تعليق