സംസ്ഥാനത്ത്‌ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം | സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകളുടെ പ്രവര്‍ത്തി സമയം നീട്ടി. ഡി കാറ്റഗറി ഒഴികെയുള്ള കടകകളില്‍ രാത്രി എട്ട് മണിവരെ തുറക്കാം. ടി പി ആര്‍ 15ന് മുകളിലുള്ളതാണ് ഡി കാറ്റഗറി. ഇവിടെ ഏഴ് മണിവരെ തുറക്കാം.

ബേങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകള്‍ നടത്താം.  സി കാറ്റഗറിയിലുള്ള കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തുറന്നാല്‍ മതിയെന്ന നിലപാടാണ് നേരത്തെയുള്ളത്. ഇത് ഒന്നിടവിട്ട കടകളിലാക്കാനും തീരുമാനമായതായാണ് വിവരം. എ, ബി, സി കാറ്റഗറിയിലെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ ഏതെന്ന് കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇവിടങ്ങളില്‍ വേണ്ട പ്രാദേശിക നിയന്ത്രണങ്ങളും കലക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്താം.
ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.

 



source http://www.sirajlive.com/2021/07/13/488690.html

Post a Comment

أحدث أقدم