കാസര്‍കോട് വള്ളം മറിഞ്ഞ് മൂന്ന് മരണം

കാസര്‍കോട് | കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ വള്ളം തിരണയില്‍പ്പെട്ട് മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ് (35) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ശക്തമായ തിരയില്‍ ‘സന്ദീപ് ആഞ്ജനേയ’ എന്ന തോണി കീഴ്മേല്‍ മറിഞ്ഞത്. നാലു പേര്‍ നീന്തിരക്ഷപ്പെട്ടു. ബി മണിക്കുട്ടന്‍ (34), രവി (42), ശശി (35), ഷിബിന്‍ (23) എന്നിവരാണ് രക്ഷപ്പെട്ടത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുള്ള ഇവരില്‍ ഷിബിന്‍ അത്യാഹിതവിഭാഗത്തിലാണ്.

അടുക്കത്തുബയലിലെ ചന്ദ്രന്‍, കണ്ടോതി ആയത്താര്‍ എന്നിവരുടെതാണ് അപകടത്തില്‍പെട്ട തോണി. രണ്ട് മാസം മുമ്പ് നീറ്റിലിറക്കിയതായിരുന്നു വള്ളം.

 

 



source http://www.sirajlive.com/2021/07/05/487416.html

Post a Comment

أحدث أقدم