ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ നൂറ് ശതമാനം

ന്യൂഡല്‍ഹി | ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐ സി എസ് ഇക്ക് 99.98 ശതമാനം കുട്ടികള്‍ വിജയിച്ചു. ഐ എസ് സിക്ക് 99.76 ആണ് വിജയശതമാനം. കേരളത്തിൽ പത്താം ക്ലാസില്‍ കേരളത്തില്‍ നൂറു ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസില്‍ 99.96 ശതമാനം പേർ വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ പെണ്‍കുട്ടികള്‍ നൂറു മേനി നേടി.

https://cisce.org/, https://ift.tt/3rsPGD3 എന്നീ സൈറ്റുകളില്‍ ഫലം അറിയാം. എസ് എം എസ് വഴി ഫലം അറിയാന്‍ ഐ സി എസ് ഇ/ഐ എസ് സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.

കൊവിഡ് സാഹചര്യത്തില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത്. മാര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ അതാത് സ്‌കൂളുകള്‍ക്ക് രേഖാമൂലം പരാതി നൽകാം. പരാതികള്‍ പരിശോധിച്ച് സ്‌കൂളുകള്‍ സാധുവായ പരാതികള്‍ സി ഐ എസ് സി ഇക്ക് അയക്കും.



source http://www.sirajlive.com/2021/07/24/490479.html

Post a Comment

أحدث أقدم