എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം | പീഡന പരാതി ഒത്തുതീർപ്പാക്കാൻ യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ശശീന്ദ്രൻ സ്വമേധയാ രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

പീഡന പരാതി ഉന്നയിച്ച പിതാവിനെ വിളിച്ച് എല്ലാം നല്ല നിലയിൽ ഒത്തുതീർപ്പാക്കണമെന്ന് ശശീന്ദ്രൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായിരുന്നു.



source http://www.sirajlive.com/2021/07/20/489943.html

Post a Comment

أحدث أقدم