വാഷിങ്ടണ്‍ | ഇറാഖിലെ 18 വര്‍ഷം നീണ്ട ദൗത്യം അവസാനിപ്പിക്കാനൊരുങ്ങി യു എസ്. ഇറാഖില്‍ നിന്നും സേനയെ പിന്‍വലിക്കാനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അല്‍ ഖാദിമിയും ഒപ്പുവച്ചു. വര്‍ഷാവസാനത്തോടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനാണ് തീരുമാനം. യു എസ് പ്രസിഡന്റിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്. ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.2,500 യു എസ് സേനാംഗങ്ങള്‍ നിലവില്‍ ഇറാഖിലുണ്ട്. ഐ എസിനെ പ്രതിരോധിക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. സൈന്യത്തെ പിന്‍വലിച്ച് ഇറാഖ് സൈന്യത്തെ യുദ്ധസാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.
സദ്ദാം ഹുസൈന്‍ ഭരണകൂടം വിനാശകാരിയായ ആയുധങ്ങള്‍ കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് 2003 ലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം ഇറാഖില്‍ അതിക്രമിച്ചു കയറിയത്. സിറിയയിലും ഇറാഖിലും ഐ എസിനെ പ്രതിരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന രീതിയില്‍ അമേരിക്ക പിന്നീട് നയം മാറ്റുകയായിരുന്നു.
source http://www.sirajlive.com/2021/07/27/490913.html
Post a Comment