ന്യൂഡല്‍ഹി | അസം- മിസോറാം അതിര്‍ത്തി മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്ന് അമിത് ഷാ തെളിയിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്കിടയിലേക്ക് വിദ്വേഷവും അവിശ്വാസവും വിതക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഏറ്റവും മോശമായ ഫലങ്ങളാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുകയാണ്. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പടട്ടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അമിത് ഷാ വാടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി പിറ്റേ ദിവസമാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് അസം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. 60 ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.
source
http://www.sirajlive.com/2021/07/27/490898.html
إرسال تعليق