
കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. ഒരു മാസം ഉദ്യോഗസ്ഥന്‍മാര്‍ കഴറിയിറങ്ങി ഒരു മൃഗത്തേപ്പോലെ തന്നെ വേട്ടയാടി. ഏറെ വേദനയും വിഷമവുമുണ്ട്. പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റും. സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനാല്ല ഹൈദരാബാദിലേക്ക് പോകുന്നത്. സര്‍ക്കാറുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണ്.
ഇങ്ങനെ പോയാല്‍ കേരളം പ്രായമായവരുടെ സംസ്ഥാനമായി മാറും. നമ്മള്‍ 50 വര്‍ഷം പുറകിലാണ്. ഇന്നും നമ്മള്‍ പരമ്പരാഗതമായാണ് ചിന്തിക്കുന്നത്. ഒരു വ്യവസായിക്ക് വേണ്ടത് മനസ്സമാധാനമാണ്. തനിക്ക് അത് കിട്ടിയില്ല. 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്ന് പറഞ്ഞിട്ട് ഒരാള്‍ പോലും തന്നെ വിളിച്ചിട്ടില്ല. അത്തരം ഒരു പ്രൊജക്ട് പോലും താന്‍ വെച്ചില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിനോട് എന്ത് പറയാനാണെന്നും സാബു കൂട്ടിച്ചേര്‍ത്തു.
സാബു അടക്കം കിറ്റെക്‌സിന്റെ ആറ് മുതര്‍ന്ന ജീവനക്കാരാണ് തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്താവളത്തില്‍ ഹൈദരാബാദിലേക്ക് തിരിച്ചത്.
source http://www.sirajlive.com/2021/07/09/487961.html
Post a Comment