
മെസ്സി തൻ്റെ പ്രതിഭയോട് നീതി പുലർത്തിയെന്നും ഈ കോപ്പ മാറഡോണയുടെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കാമെന്നുമാണ് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചത്. അർജൻ്റീനയുടെ, മെസിയുടെ വിജയത്തിൽ ആഹ്ലാദം. അപ്പോഴും ഒരു ചെറിയ നിരാശയുണ്ട്. കളിയുടെ അവാസന നിമിഷങ്ങളിൽ മെസി പാഴാക്കിയ സുവർണാവസരത്തെക്കുറിച്ചോർത്ത്. ആ ഗോളിലൂടെ സ്വന്തം മുദ്ര പതിപ്പിച്ചു കൊണ്ടായിരുന്നു കോപ്പ വിജയം എങ്കിൽ അതിഗംഭീരമായ പര്യവസാനമായേനെ.ആർക്കറിയാം അത് ഖത്തർ ലോകകപ്പിൽ സംഭവിക്കാനിരിക്കുന്നതാണെങ്കിലോ? – സ്പീക്കർ കുറിച്ചു.
എംഎം മണി കട്ട അര്‍ജന്റീന ഫാന്‍ ആണെങ്കില്‍ കടകംപള്ളി ബ്രസീല്‍ ഫാനാണ്. ബ്രസീല്‍ തിരിച്ചുവരുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.അർജന്റീനയുടെ വിജയത്തെ അനുമോദിക്കുമ്പോഴും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.
source http://www.sirajlive.com/2021/07/11/488371.html
إرسال تعليق