ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കൊവിഡ് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തുനല്‍കി. പകര്‍ച്ചവ്യാധി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേരളത്തിലെത്തുക. ചീഫ് സെക്രട്ടറിയുമായി കേന്ദ്ര പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
ഏറ്റവുമവസാനം പുറത്ത് വന്ന പ്രതിദിന കണക്കില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
source
http://www.sirajlive.com/2021/07/28/491112.html
Post a Comment