
കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും. രാജ്യത്ത് ദിനേന ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. സന്ദര്‍ശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.
source http://www.sirajlive.com/2021/07/05/487433.html
إرسال تعليق