
സംഭവമുണ്ടാകുമ്പോള്‍ അയ്ഷയും സമീറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് സമീറയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
source http://www.sirajlive.com/2021/07/10/488164.html
إرسال تعليق