
നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പാണ് നഷ്ടപ്പെട്ട് പോകുന്നത്. സച്ചാര്‍ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുഖ്യമന്ത്രി ഏകപക്ഷീയ നിലപാട് എടുത്തു. സച്ചാര്‍ കമ്മിറ്റി മുഴുവന്‍ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന നിലയിലാക്കി. അതില്‍ ആരും പ്രതിഷേധിച്ചില്ല. ഇപ്പോള്‍ അത് വീണ്ടും മാറ്റിയിരിക്കുകയാണ്.
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയില്‍ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ടല്ല. ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം. എന്നാല്‍ അത് സച്ചാര്‍ കമ്മീഷന്റെ പേരില്‍ വേണ്ട. കോടതിവിധി എതിരെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
source http://www.sirajlive.com/2021/07/23/490318.html
إرسال تعليق