സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്ത സംഭവം; പരിശോധന ഫലം ഇന്ന്

കോഴിക്കോട്  | കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിളിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനക്കയച്ചത്.

ഭോപ്പാലിലെ ലാബിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്റെ പത്ത് കിലോമീറ്റര്‍ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ കൂട്ടത്തോടെ ചത്തത്.



source http://www.sirajlive.com/2021/07/24/490428.html

Post a Comment

Previous Post Next Post