കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: എ വിജയരാഘവനും എ സി മൊയ്തീനും ബന്ധം- കെ സുരേന്ദ്രന്‍

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഴല്‍പ്പണ കേസ് മല എലിയെ പ്രസവിച്ച പോലെയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കവര്‍ച്ചാ കേസില്‍ പണം ബി ജെ പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു തെളിവുമില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പരസ്പര വിരുദ്ധങ്ങളായ രണ്ട് മൊഴികളാണ് ധര്‍മ്മരാജന്റെ പേരില്‍ എഴുതി വെച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അന്വേഷണ ഏജന്‍സി ധര്‍മ്മരാജന്റെ രഹസ്യമൊഴി എടുത്തില്ല എന്നും സുരേന്ദ്രന്‍ ചോദിച്ചു.കുറ്റപത്രത്തിലൂടെ പുറത്ത് വന്നത് ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സാണ്’. അത് കുറ്റപത്രമല്ല ഒരു രാഷ്ട്രീയ പ്രമേയമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയം കുറ്റപത്രമാക്കി കോടതിയില്‍ നല്‍കിയിരിക്കുകയാണ്.

അതേസമയം കരുവന്നൂര്‍ ബാങ്ക് കവര്‍ച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ സി മൊയ്തീനും ബന്ധുക്കള്‍ക്കും ബന്ധമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ബേങ്കിലെ പണം നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചിട്ടുണ്ട്. എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണം ഉപയോഗിച്ചു.കരുവന്നൂരില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ട കേസല്ല ഇത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാല്‍ പല സിപിഎം നേതാക്കളും കുടുങ്ങും. തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ സഹകരണ ബേങ്കിലെ പണം ഉപയോഗിച്ചതായി നിക്ഷേപകര്‍ ഉറപ്പിച്ചു പറയുന്നു . ഈ സാഹഗചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



source http://www.sirajlive.com/2021/07/24/490461.html

Post a Comment

أحدث أقدم