കൊച്ചി | കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയെ ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ചില നിര്‍ണായക വിവരങ്ങള്‍ തേടിയാണ് ഇന്നും ചോദ്യം കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതിനിടെ അര്‍ജുന്റെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അര്‍ജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ബാജരാകണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
source
http://www.sirajlive.com/2021/07/05/487423.html
Post a Comment