
മന്ത്രി എ കെ ശശീന്ദ്രന്റെ അടക്കം ഇടപെടല്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തിലാണ് പോലീസ് ഇന്ന് യുവതിയുടെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമ പരമായി മുന്നോട്ട് പോകാനാണ് നിലവില്‍ ആലോചിക്കുന്നത്. അതേസമയം കേസില്‍ പ്രതിയായ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരന് പിന്തുണയുമായി എന്‍ സി പി ജില്ലാ നേതൃത്വം രംഗത്തെത്തി.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സാധ്യത. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാവിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും.
source http://www.sirajlive.com/2021/07/22/490105.html
Post a Comment