തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരിഹാസത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. വകുപ്പിലെ കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ട്. ഇടപെടേണ്ട കാര്യമുള്ളപ്പോള്‍ ഇടപെടും. പ്രതിപക്ഷ നേതാവിന് വല്ല ആക്ഷേപമുണ്ടെങ്കില്‍ നേരിട്ട് സംശയം ദൂരീകരിക്കും. ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ച മന്ത്രി ,ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയകളില്‍ ഇടപെടാറില്ലെന്നും വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ അധികാരത്തെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് നീക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെയും സര്‍ക്കാറിനെയും വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നും അതോ ആ വകുപ്പിന്റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചോ എന്നുമായിരുന്നു സതീശന്റെ വിമര്‍ശനം
source
http://www.sirajlive.com/2021/07/17/489436.html
إرسال تعليق