കുറ്റ്യാടി | കുറ്റ്യാടി സി പി എമ്മില്‍ കൂട്ട നടപടി; നാലു പേരെ പുറത്താക്കി, അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍
കുറ്റ്യാടി: തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അഞ്ച് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 32 പേര്‍ക്കെതിരെ സി പി എം നടപടി സ്വീകരിച്ചു. കുറ്റ്യാടി, വടയം ലോക്കല്‍ കമ്മിറ്റി പരിധിയിലാണ് നടപടി. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെയാണിത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ കെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ പി ബാബുരാജ്, കെ പി ഷിജില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ പി വത്സന്‍, സി കെ സതീശന്‍, കെ വി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സി കെ. ബാബു, എ എം വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്‍, എ എം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡി വൈ എഫ് ഐ കുറ്റ്യാടി മേഖല സെക്രട്ടറി കെ വി രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കിയവരില്‍ പാലേരി ചന്ദ്രന്‍ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു. പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കലിലുള്ളത്. അഡ്‌ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ താക്കീത് ചെയ്യും. പി സി രവീന്ദ്രന്‍ സെക്രട്ടറിയായ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗം എ എം റഷീദ് കണ്‍വീനറായ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു.
source http://www.sirajlive.com/2021/07/29/491217.html
إرسال تعليق