
സിദ്ദുവിന്റെ സ്ഥാനലബ്ധിയില്‍ പാകിസ്ഥാന്‍ സിഖ് സമൂഹം സന്തോഷത്തിലാണ്. കൊവിഡ് മൂലം അടച്ചിട്ടിരിക്കുന്ന കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തുറക്കാന്‍ അദ്ദേഹം ഇടപെടുമെന്ന് ലോകമെമ്പാടുമുള്ള സിഖുകാര്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കി. ഭാവി പദ്ധതികള്‍ക്ക് ആശംസകള്‍ നേരുന്നതായും കത്തിലുണ്ട്.
നേരത്തെ സിദ്ദു സ്ഥാനമേറ്റതിന് പിന്നാലെ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ആശംസകള്‍ നേര്‍ന്നിരുന്നു.
കര്‍ത്താര്‍പുര്‍ ഇടനാഴി തുറക്കാനുള്ള ചര്‍ച്ചക്കായി അതിര്‍ത്തിയിലെത്തിയ സിദ്ദു പാക് സൈനിക തലവനെ ആലിംഗനം ചെയ്തത് വിവാദമായിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജോത് സിംഗ് സിദ്ദു പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.
source http://www.sirajlive.com/2021/07/27/490925.html
Post a Comment